സ്പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി: കോട്ടയം ജില്ലക്ക് 100 കോടി അനുവദിച്ചു.


കോട്ടയം: കോവിഡ് സാഹചര്യത്തിൽ കാർഷിക മേഖലയിൽ ഉണർവുണ്ടാക്കുന്നതിന് റിസർവ് ബാങ്ക് നബാർഡ് വഴി നടപ്പാക്കുന്ന സ്പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി പദ്ധതിയിൽ കോട്ടയം ജില്ലക്ക് നൂറ് കോടി രൂപ അനുവദിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

കേരള ഗ്രാമീൺ ബാങ്ക്, പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവ മുഖേന കർഷകർക്ക് വളരെ എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി. ചെറുകിട നാമമാത്ര കർഷകർ, പാട്ടക്കർഷകർ തുടങ്ങിയവരെ പദ്ധതിയിൽ ഉൾപ്പെടുത്തും. കൂടുതൽ വിവരങ്ങൾ  കൃഷി ഭവനുകൾ,കേരള ഗ്രാമീൺ ബാങ്ക്, പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ ലഭിക്കും.