കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളില്‍ വരുന്ന കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവിറക്കി. കഴിഞ്ഞ 7 ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകൾ അവലോകനം ചെയ്യുമ്പോൾ കോട്ടയത്തിനു ആശ്വാസകരമാണ്.
കഴിഞ്ഞ ബുധനാഴ്ച്ച ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ ടി പി ആർ 8 ശതമാനത്തിൽ താഴെ 27 തദ്ദേശ സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് വന്ന 7 ദിവസങ്ങളിൽ കൂടുതൽ മേഖലകളിൽ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞത് ജില്ലക്ക് ആശ്വാസകരമാണ്. ഇത്തവണ ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി എട്ടു ശതമാനത്തില്‍ താഴെയുള്ള എ കാറ്റഗറിയില്‍ 37 തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു. ജില്ലയിലെ 4 നഗരസഭകളും 33 ഗ്രാമപഞ്ചായത്തുകളും ഈ പരിധിയിൽ ഉൾപ്പെടുന്നു. ഈ മേഖലകളിൽ കൂടുതലായി ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
കാറ്റഗറി എ (ശരാശരി പോസിറ്റിവിറ്റി എട്ടു ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍)
1.ഞീഴൂര്‍-1.66
2.നീണ്ടൂര്‍-2.16
3.വെളിയന്നൂര്‍-3.05
4.കാണക്കാരി-3.52
5.കല്ലറ-3.58
6.വെള്ളാവൂര്‍-3.62
7.വെള്ളൂര്‍-3.86
8.തലപ്പലം-3.9
9.രാമപുരം-4.05
10.മീനടം-4.07
11.മീനച്ചില്‍ -4.3
12.ഉഴവൂര്‍ -4.49
13.കടനാട്-4.59
14.തലയാഴം-4.78
15.മണിമല-5.01
16.വൈക്കം-5.02
17.മറവന്തുരുത്ത്-5.12
18.എലിക്കുളം-5.14
19.കുറവിലങ്ങാട് -5.31
20.പാലാ-5.37
21.ഏറ്റുമാനൂര്‍-5.5
22.ടിവി പുരം-5.55
23.കോട്ടയം-5.87
24.എരുമേലി-6.02
25.ഭരണങ്ങാനം -6.2
26.തിരുവാര്‍പ്പ്-6.24
27.കാഞ്ഞിരപ്പള്ളി-6.3
28.മുളക്കുളം-6.31
29.കുമരകം-6.31
30.മരങ്ങാട്ടുപിള്ളി-6.44
31.ആര്‍പ്പൂക്കര-6.83
32.കിടങ്ങൂര്‍ -6.87
33.തീക്കോയി-6.99
34.പാറത്തോട് -7.25
35.മണര്‍കാട് -7.26
36.കങ്ങഴ-7.74
37.ചെമ്പ് -7.87
എ കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍:
1.പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 50 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം.
2. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിലിവിലുള്ള പ്രവൃത്തിദിവസങ്ങള്‍ക്കു പുറമെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഓഫീസ് / അക്കൗണ്ട് ജോലികള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ പാടില്ല.
3. ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കർശനമായി പാലിച്ച് പരമാവധി 15 പേർക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാം.
4.അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവര്‍ത്തിക്കാം.
5.ടാക്സി, ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദനീയമാണ്. ടാക്സി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ടു യാത്രക്കാർക്കും സഞ്ചരിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
6.ബാറുകളിലും ബിവറേജ് ഔട്ടലെറ്റുകളിലും പാഴ്സൽ സര്‍വീസ് മാത്രം അനുവദനീയമാണ്.
7.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശാരീരിക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ് /ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത സായാഹ്ന സവാരികളും അനുവദനീയമാണ്.
8.ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി 9.30വരെ അനുവദിക്കും.
9.വീട്ടുജോലികൾ ചെയ്യുന്നവർക്ക് യാത്ര ചെയ്യാം.
സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച്ച അനുവദിച്ച ഇളവുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജൂണ്‍ 16 മുതല്‍ 22 വരെയുള്ള ഒഴാഴ്ച്ചക്കാലത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിഗണിച്ചുള്ള പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജൂണ്‍ 30ന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും.