വൈക്കം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ചെമ്മനാകരിയിൽ ആഞ്ചിലത്തറയില്‍ തങ്കച്ചന്‍ (54) ഭാര്യ ഓമന (50 ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓമനയെ കട്ടിലില്‍ മരിച്ച നിലയിലും ഭര്‍ത്താവ് തങ്കച്ചനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഇരുവരെയും രാവിലെ മുതൽ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഓമനയെ വീടിനുള്ളിൽ കട്ടിലിൽ മരിച്ച നിലയിലും ഭർത്താവ് തങ്കപ്പൻ വീടിനു സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് രോഗമുക്തി നേടിയിരുന്നു.
ഹൃദ്രോഗിയായ ഓമന രാത്രിയിൽ മരിച്ചതറിഞ്ഞു മനോവിഷമത്താൽ ഭർത്താവ് തങ്കച്ചൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനമെന്നു പോലീസ് പറഞ്ഞു. ഇവർക്ക് മക്കളില്ല. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.