പുലിയന്നൂരിൽ വാനരപ്പടയെത്തി, വിളകൾ നശിപ്പിക്കുമോ എന്ന ആശങ്കയിൽ കർഷകർ.


പാലാ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുലിയന്നൂരിന്റെ വിവിധ ഭാഗങ്ങളിലായി കൗതുക കാഴ്ച്ച ഒരുക്കുകയാണ് വാനരപ്പട. വിവിധ ഭാഗങ്ങളിലായി വാനരപ്പടയെ കണ്ടവർ കൗതുക കാഴ്ച്ചയുടെ വിസ്മയത്തിലാണ്. ഏകദേശം പത്തിനടുത്തു വാനരന്മാരാണ് മേഖലയിൽ കറങ്ങി നടക്കുന്നത്.

പാലക്കാട്ട്മല,വള്ളിച്ചിറ, ഇടനാട്,പടിഞ്ഞാറ്റിൻകര മേഖലകളിലാണ് വാനരന്മാരെ കണ്ടിരിക്കുന്നത്. കൗതുക കാഴ്ച്ചയുടെ ആവേശത്തിലും മേഖലയിലെ കർഷകർ ആശങ്കയിലാണ്. വിളകൾ നശിപ്പിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ കർഷകർ. എങ്ങനെയാണ് ഇത്രയും വാനരന്മാർ ഒരുമിച്ചു എത്തിയത് എന്നതിൽ വ്യക്തതയില്ല. ഭക്ഷണം തേടിയിറങ്ങിയതാകാം എന്ന അനുമാനത്തിലാണ് നാട്ടുകാർ. 

Image credits to respective owner