കോട്ടയം: ലോക പരിസ്ഥിതി ദിനത്തിൽ കോട്ടയം ജില്ലാ പോലീസ് ആസ്ഥാന മന്ദിരത്തിന്റെ പരിസരങ്ങളിൽ ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു.
അഡീഷണൽ എസ് പി സുനിൽ കുമാർ എ.യു, കോട്ടയം ഡിവൈഎസ്പി അനിൽകുമാർ എം, ഡിസിബി ഡിവൈഎസ്പി ഷീൻ തറയിൽ,ഡിസിആർബി ഡിവൈഎസ്പി അനിൽകുമാർ എം തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സബ് ഡിവിഷൻ ഓഫീസ് പരിസരങ്ങളിലും, പോലീസ് സ്റ്റേഷൻ പരിസരങ്ങളിലുമായി അഞ്ഞൂറിൽപരം വൃക്ഷ തൈകൾ നട്ടു.