തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി വൈ അനിൽകാന്ത് ഐപിഎസിനെ നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1988 ബാച്ച് ഉദ്യോഗസ്ഥനായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറാണ്. ഡൽഹി സ്വദേശിയാണ്. വയനാട്ടിൽ എഎസ്പി ആയാണ് ഇദ്ദേഹം കേരളാ കേഡറിൽ സർവ്വീസ് ആരംഭിച്ചത്. വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹ സേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ വൈ അനില്‍ കാന്ത്നു ലഭിച്ചിട്ടുണ്ട്.
ഡിഐജി ആയും ഐജി ആയും വിവിധ ബ്രാൻസുകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. അഡീഷനല്‍ എക്‌സൈസ് കമ്മിഷണര്‍ ആയും ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍, പൊലീസ് ആസ്ഥാനം, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എഡിജിപി ആയും ജയില്‍ മേധാവി, വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മിഷണര്‍ തുടങ്ങി നിരവധി തസ്തികകളിൽ ചുമതല വഹിച്ചിട്ടുണ്ട്.