ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി പെരുന്നയ്ക്ക് സമീപം നിയന്ത്രണംവിട്ട കാർ ക്രയിനിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. തിരുവല്ല കുമ്പനാട് സ്വദേശി നെല്ലിമല ആനപ്പാറയ്ക്കൽ ജോയിയുടെ മകൻ ജോയൽ (20) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. ചങ്ങനാശ്ശേരി ആലപ്പുഴ റോഡിൽ എസി റോഡ് നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച റോഡരുകിൽ നിർത്തിയിട്ടിരുന്ന ക്രെയിനിൽ കാർ നിയന്ത്രണം വിട്ടു ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന 4 പേർക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ ഒരു അന്യസംസ്ഥാന തൊഴിലാളിക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ അപകടം കണ്ടു ഓടിയെത്തിയവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോയലിന്റെ ജീവൻ രക്ഷിക്കാനായില്ല.
ചങ്ങനാശ്ശേരി പെരുന്നയ്ക്ക് സമീപം നിയന്ത്രണംവിട്ട കാർ ക്രയിനിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്.