അൺലോക്ക്: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ, വ്യാപാര സ്ഥാപനങ്ങൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ തുറക്കാം, ബാങ്കുകൾ എല്ലാ ദിവസവും.


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വ്യാപാര സ്ഥാപനങ്ങൾക്ക് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ രാത്രി 8 മണി വരെ പ്രവർത്തിക്കാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന മേഖലയായ ഡി കാറ്റഗറിയിൽ ഇളവുകൾ ബാധകമല്ല. ബാങ്കുകൾ ഇനി എല്ലാ ദിവസവും പ്രവർത്തിക്കും. ശനിയും ഞായറും സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന വാരാന്ത്യ ലോക്ക് ഡൗൺ തുടരും.