കോട്ടയം: സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഇളവുകളിൽ വീഴ്ച്ചയുണ്ടാകരുത്, പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ സി, ഡി വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന മേഖലകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നു പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം 40 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും സാമൂഹിക അകലം പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഇളവുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിർദ്ദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി ഡി ശില്പ പറഞ്ഞു.
മൂന്ന് ദിവസത്തെ ഇളവുകൾ: ഇളവുകളിൽ വീഴ്ച്ചയുണ്ടാകരുത്, പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും; ജില്ലാ പൊലീസ് മേധാവി.