കോവിഡ് വാക്സിൻ: പത്ത് ലക്ഷം കടന്ന് ജില്ലയിലെ ആകെ കോവിഡ് വാക്സിനേഷൻ.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം പത്ത് ലക്ഷം കടന്നു. കോവാക്സീൻ, കോവീഷീൽഡ്‌ വാക്സിനുകളിലായി ജില്ലയിൽ ഇന്ന് വരെ 1002859 ഡോസ് വാക്സിനുകൾ നൽകിയതായാണ് ജില്ലയിലെ ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. 

718823 പേർക്ക് ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസും 284036 പേർക്ക് ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ രണ്ടാം ഡോസും ഇതുവരെ നൽകിയിട്ടുണ്ട്. കൂടുതൽ വാക്സിൻ ഡോസ് ലഭ്യമാകുന്നതനുസരിച്ച് കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു.