കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ഒൻപത് ലക്ഷം കടന്നു. കോവാക്സീൻ, കോവീഷീൽഡ് വാക്സിനുകളിലായി ജില്ലയിൽ ഇന്നലെ വരെ 907101 ഡോസ് വാക്സിനുകൾ നൽകിയതായാണ് ജില്ലയിലെ ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. 683937 പേർക്ക് ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസും 223164 പേർക്ക് ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ രണ്ടാം ഡോസും ഇതുവരെ നൽകിയിട്ടുണ്ട്. കൂടുതൽ വാക്സിൻ ഡോസ് ലഭ്യമാകുന്നതനുസരിച്ച് കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. വരുന്ന രണ്ട് ആഴ്ച്ചത്തേക്കുള്ള വാക്സിൻ വിതരണത്തിനുള്ള സ്ലോട്ടുകൾ 83 കേന്ദ്രങ്ങളിലേക്ക് ഇന്നലെ ജില്ലയിൽ ബുക്കിംഗ് നടന്നിരുന്നു.
കോവിഡ് വാക്സിൻ: ഒൻപത് ലക്ഷം കടന്ന് ജില്ലയിലെ ആകെ കോവിഡ് വാക്സിനേഷൻ.