കോട്ടയം: കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നു. രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ജില്ലയിലെ ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു തുടങ്ങി. ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നു.