തിരുവനന്തപുരം: സുഗമമായ വ്യാപാരത്തിന് അവസരമൊരുക്കണമെന്നും കടകൾ തുറക്കാൻ അനുവദിക്കണം എന്നും ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി ഏകോപന സമിതി ചൊവ്വാഴ്ച്ച കടകൾ അടച്ചു പ്രതിഷേധിക്കും. അനുകൂല തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ അനശ്ചിത കാലത്തേക്ക് കടകൾ അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഭാരവാഹികൾ പറഞ്ഞു. സെക്രട്രറിയറ്റ് പടിക്കലും ജില്ലാ കളക്ട്രേറ്റുകളിലും ചൊവ്വാഴ്ച്ച പ്രതിഷേധ പ്രകടനം നടത്തും.
കടകൾ തുറക്കാൻ അനുവദിക്കുന്നില്ല; ചൊവ്വാഴ്ച്ച കടകൾ അടച്ചു സമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.