കോട്ടയം ജില്ലയില്‍ 568 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.


കോട്ടയം ജില്ലയില്‍  568 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 567 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാൾ രോഗബാധിതനായി.പുതിയതായി 6449 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.80 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 233 പുരുഷന്‍മാരും 244 സ്ത്രീകളും  91 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 85  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.438 പേര്‍ രോഗമുക്തരായി. 3911  പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 199877   പേര്‍ കോവിഡ് ബാധിതരായി. 194213  പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ   24258 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ


കുറിച്ചി - 103


കോട്ടയം - 70


കരൂർ-42


കുമരകം - 27


തൃക്കൊടിത്താനം-17


ആർപ്പൂക്കര, മാടപ്പള്ളി - 16


പള്ളിക്കത്തോട് - 14


വെള്ളൂർ, നെടുംകുന്നം, അയ്മനം -13


ചിറക്കടവ് - 12


കറുകച്ചാൽ, ചങ്ങനാശേരി, മുണ്ടക്കയം -10


വാഴപ്പള്ളി, ഉദയനാപുരം, അയർക്കുന്നം -9


പനച്ചിക്കാട്, പാമ്പാടി - 8


പായിപ്പാട്, മുളക്കുളം, വാകത്താനം - 7


ചെമ്പ്, തലയാഴം, മീനച്ചിൽ -6


വൈക്കം, ഏറ്റുമാനൂർ, കൂട്ടിക്കൽ, കടനാട്, അകലക്കുന്നം, പാറത്തോട്, മണർകാട് - 5


ഈരാറ്റുപേട്ട, വെള്ളാവൂർ, വിജയപുരം, കങ്ങഴ, മരങ്ങാട്ടുപിള്ളി, തീക്കോയി, കുറവിലങ്ങാട് - 4


കടപ്ലാമറ്റം, എലിക്കുളം, മുത്തോലി, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, മറവന്തുരുത്ത് -3


പൂഞ്ഞാർ, എരുമേലി, കടുത്തുരുത്തി, പാലാ- 2


വെച്ചൂർ, നീണ്ടൂർ, കൊഴുവനാൽ, തിടനാട്, കൂരോപ്പട, അതിരമ്പുഴ, തലനാട്, ടി.വി പുരം, രാമപുരം, കാണക്കാരി, മീനടം - 1