ജർമ്മനിയിൽ മരിച്ച കോട്ടയം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ വീട്ടിൽ വി എൻ വാസവൻ സന്ദർശനം നടത്തി.


കോട്ടയം: ജർമ്മനിയിൽ മരിച്ച കോട്ടയം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ വീട്ടിൽ വി എൻ വാസവൻ സന്ദർശനം നടത്തി. കോട്ടയം കടുത്തുരുത്തി ആപ്പാഞ്ചിറ സ്വദേശിനി പൂഴിക്കോൽ മുടക്കാമ്പുറത്ത് നികിത ബെന്നിയെ ആണ് ജർമ്മനിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  നിതികയുടെ വീട്ടില്‍ എത്തിയ രജിസ്‌ട്രേഷൻ- സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ  നികിതയുടെ മാതാപിതാക്കളായ ബെന്നി ഏബ്രഹാമിനേയും ട്രീസയേയും സന്ദർശിച്ചു. ജർമ്മനിയിലെ കീൽ ക്രിസ്ത്യൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ മെഡിസിൻ ലൈഫ് സയൻസ് വിദ്യാർത്ഥിനിയായിരുന്നു നികിത. നികിതയെ കാണാഞ്ഞതിനെ തുടർന്ന് ഹോസ്റ്റലിൽ അന്വേഷിച്ചു എത്തിയ സുഹൃത്തുക്കളാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു മാസങ്ങൾക്കു മുൻപാണ് നികിത ജെർമ്മനിയിലെത്തിയത്. ജില്ലാ കളക്ടർ എം അഞ്ജനയും മന്ത്രി വി എൻ വാസവനൊപ്പം ഉണ്ടായിരുന്നു.