പാലാ: പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ എം പാനൽ കണ്ടക്ട്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലാ രാമപുരം സ്വദേശിയായ അജികുമാർ(40) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ പേരമരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജോലി നഷ്ട്ടമായതിനെ തുടർന്ന് നഗരത്തിൽ ഓട്ടോ ഓടിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയാകാം മരണ കാരണമെന്നാണ് പോലീസ് നിഗമനം. പോലീസ് ബന്ധുക്കളുടെ മൊഴി എടുത്തിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്.