കോട്ടയം: കോട്ടയം പള്ളിക്കത്തോട് സ്വദേശി യു കെ യിൽ ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. മാഞ്ചസ്റ്ററിൽ നേഴ്‌സിങ് ഹോമിൽ ജോലി ചെയ്തിരുന്ന കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ സുമിത് സെബാസ്റ്റ്യൻ(45) ആണ് ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുമിത് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സുമിത് കുഴഞ്ഞു വീണ ഉടനെ പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൽഡർലി എഡ്ജ് ദി ബെൽവേണ്ടേയർ എന്ന നേഴ്‌സിങ് ഹോമിൽ വെച്ചാണ് സുമിത്തിനു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മാഞ്ചസ്റ്ററിൽ പിൽഹാളിലായിരുന്നു താമസം. മഞ്ജുവാണ് ഭാര്യ, രണ്ട് മക്കളുണ്ട്. ആനിക്കാട് തെന്നിപ്ലാക്കൽ സെബാസ്റ്റ്യൻന്റെയും (കുട്ടപ്പൻ സാർ ) മേരിക്കുട്ടിയുടേയും മകനാണ് സുമിത് സെബാസ്റ്റ്യൻ.
കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ യുവാവ് യു കെ യിൽ ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു.