കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ഇല്ലിമൂട്ടിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. മാടപ്പള്ളി പങ്കിപ്പുറം പുതുപ്പറമ്പില്‍ ഭഗവതി ചെട്ടിയാരുടെ മകന്‍ പി ബി നടരാജന്‍ (58) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്.

നടരാജന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിന്നാലെ എത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സ്‌കൂട്ടറിൽ നിന്നും റോഡിലേക്ക് തലയടിച്ചു വീഴുകയായിരുന്നു നടരാജൻ. വീഴ്ച്ചയിൽ ഹെല്‍മറ്റിന്റെ ഒരു ഭാഗം തകര്‍ന്നു തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.  അപകടം കണ്ടു ഓടിയെത്തിയ ബാറ്റുകാർ ഇദ്ദേഹത്തെ ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ആലപ്പുഴ ജില്ലാ ഓഡിറ്റ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി വിരമിച്ചയാളാണ് നടരാജൻ. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: വിജയമ്മാള്‍. മക്കള്‍: നവീന്‍ രാജ്, നിഥിന്‍ രാജ്. മരുമകള്‍: നിമ്മി.