നിയന്ത്രണം വിട്ട ബൈക്ക് കണ്ടെയ്നർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം, അപകടം കണ്ടെയ്നർ ലോറിയെ മറികടക്കുന്നതിനിടെ.


കുറുപ്പന്തറ: കണ്ടെയ്നർ ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് കണ്ടെയ്നർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ കാവികുന്നേൽ അയ്യപ്പൻകുട്ടിയുടെ മകൻ അനിലാണ് (31) മരിച്ചത്. ഇന്നലെ വൈകിട്ടു 6 മണിയോടെ കുറുപ്പന്തറ ജംക്ഷനു സമീപമാന് അപകടം ഉണ്ടായത്.

അനിൽ സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെയ്നർ ലോറിയെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ ലോറിയിൽ ഇടിക്കാതിരിക്കാനായി പെട്ടന്ന് ബ്രെക്ക് ചെയ്യുകയും ഈ സമയം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി കണ്ടെയ്നർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

കടുത്തുരുത്തി പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി അനിലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെ സി ബി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന അനിൽ സുഹൃത്തിനെ കോതനല്ലൂരിൽ വിട്ടതിനു ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.