പാലായിൽ ഒഴുക്കിൽപ്പെട്ട മധ്യപ്രദേശ് സ്വദേശിനിയായ യുവതി മരിച്ചു.


പാലാ: പാലായിൽ ഒഴുക്കിൽപ്പെട്ട മധ്യപ്രദേശ് സ്വദേശിനിയായ യുവതി മരിച്ചു. മധ്യപ്രദേശ് സ്വദേശിനിയായ നെഹ (31) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. പാലാ നഗരത്തിൽ ബ്യുട്ടിപാർലർ നടത്തുന്ന 2 യുവതികളും 2 യുവാക്കളുമാണ് പാലാ ളാലം തോട്ടിൽ ഒഴുക്കിൽപ്പെട്ടത്. പാലാ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന കായികാധ്യാപകരും അഗ്നി രക്ഷാ സേനാംഗങ്ങളും ചേർന്നാണ് 4 പേരെയും കരയ്‌ക്കെത്തിച്ചത്. എല്ലാവരെയും പാലാ ജനറൽ ആശുപത്രിയിലേക്കും കൂടുതൽ അവശ നിലയിലായ നെഹയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.