സ്റ്റാപ്ലര്‍ പിന്നുകളിൽ വിസ്മയ ചിത്രം തീർത്ത് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി കുമാരനല്ലൂർ സ്വദേശി.


കോട്ടയം: സ്റ്റാപ്ലര്‍ പിന്നുകളിൽ വിസ്മയ ചിത്രം തീർത്ത് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി കുമാരനല്ലൂർ സ്വദേശി. കോട്ടയം കുമാരനല്ലൂർ സ്വദേശിയയായ ഫഹദ് മുഹമ്മദ് റാഫിയാണ് റെക്കോർഡ് നേട്ടത്തിൽ ഇടം നേടിയത്.

സ്റ്റാപ്ലര്‍ പിന്നുകളിൽ വലിയ ചെന്നായയുടെ ചിത്രം ഒരുക്കിയതിനാണ് ഈ നേട്ടം ഫഹദിനെ തേടി എത്തിയത്. വിസ്മയ ചിത്രത്തിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയ ഫഹദ് മുഹമ്മദ് റാഫിയെ ജില്ലാ കളക്ടർ എം അഞ്ജന, എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ തുടങ്ങിയവർ അഭിനന്ദിച്ചു.