ബക്രീദ്: പൊതു അവധി 21നു, നാളെ റേഷൻ കടകൾ പ്രവർത്തിക്കും.


തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദിനോടനുബന്ധിച്ചുള്ള പൊതു അവധി ജൂലൈ 20 ൽ നിന്ന് ജൂലൈ 21 ലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുo അവധി പ്രഖ്യാപിച്ചാണ് പൊതുഭരണ വകുപ്പ് ഉത്തരവായത്. അവധി ജൂലൈ 20 ൽ നിന്ന് ജൂലൈ 21 ലേക്ക് മാറ്റിയ സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ റേഷൻ കടകൾ പ്രവർത്തിക്കുമെന്നും ബുധനാഴ്ച അവധി ദിവസവും ആയിരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.