മദ്യ വിൽപന ശാലകളിലെ തിരക്കു നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും;ജില്ലാ പോലീസ് മേധാവി.


കോട്ടയം: മദ്യ വിൽപന ശാലകളിലെ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു. മദ്യ വിൽപന ശാലകളിലെ തിരക്കിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. നിലവിൽ ബെവ്കോ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസ് നടപടികൾ സ്വീകരിക്കുന്നുണ്ട് എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

വൊളന്റിയർമാരെ നിയോഗിച്ച് അകലം പാലിക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കും. അതേസമയം മദ്യ വിൽപന ശാലകളിലെ തിരക്കു നിയന്ത്രിക്കാൻ കൂടുതൽ കൗണ്ടറുകൾ കൗണ്ടറുകൾ തുറക്കുമെന്ന് ബെവ്‌കോ അധികൃതർ പറഞ്ഞു. തിങ്കളാഴ്ച്ചയും വെള്ളിയാഴ്ച്ചയുമാണ് മദ്യ വിൽപന ശാലകളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.

ഒന്നും രണ്ടും കൗണ്ടറുകൾ മാത്രമുള്ള കേന്ദ്രങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുകയും നീണ്ട നിര റോഡിലേക്ക് നീങ്ങുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾ ചില കേന്ദ്രങ്ങൾക്ക് സമീപം റോഡരുകിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ചില സമയങ്ങളിൽ ഗതാഗത കുരുക്കും ഉണ്ടാവാറുണ്ട്.