കോട്ടയം: സ്വകാര്യ മേഖലയിൽ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച കോവിഡ് കെയർ ആശുപത്രിയായി കോട്ടയം കാരിത്താസ് ആശുപത്രിയെ തെരഞ്ഞെടുത്തു. കോവിഡ് കരുതൽ പ്രവർത്തനങ്ങൾക്കു ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അവാർഡ് കാരിത്താസ് ആശുപത്രിക്ക് ജില്ലാ കളക്ടർ എം അഞ്ജന കൈമാറി.
കാരിത്താസ് അശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്തിനു ജില്ലാ കളക്ടർ പുരസ്കാരം സമ്മാനിച്ചു. കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ടു കോട്ടയം ജില്ലയിലെ സ്വകാര്യ മേഖലയിലെ ജില്ലാ തല കോവിഡ് ഏകോപനം കൃത്യമായി നടപ്പിലാക്കുന്നതിന്, കോവിഡ് കണ്ട്രോൾ സെൽ ആരംഭിച്ചു ജില്ലാ ഭരണകൂടത്തിന് സമ്പൂർണ്ണ സഹകരണം നൽകിയത്തിനും ഒപ്പം വിവിധങ്ങളായ കോവിഡ് കെയർ സേവനങ്ങൾ നടപ്പിലാക്കിയതിനുമാണ് കാരിത്താസ് ആശുപത്രിക്കു പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചത്.