കോട്ടയം: ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 627 ആയി. ഇന്നലെ വരെയുള്ള ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരമുള്ള കണക്കുകളാണിത്. എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്. ഇത് കൂടാതെയുള്ള മരണങ്ങൾ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
നിലവിൽ സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്ന ജില്ലകളിൽ പത്താമാണ് കോട്ടയം. ജില്ലയിൽ ഇതുവരെ ആകെ 212527 പേര്‍ കോവിഡ് ബാധിതരായി. 204367 പേര്‍ രോഗമുക്തി നേടി.