കോവിഡ്: ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവില്ല, ദിവസേന 500 നു മുകളിൽ പുതിയ രോഗികൾ.


കോട്ടയം: കോട്ടയം ജില്ലയിൽ പ്രതിദിനം പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നില്ല. ജൂലൈ 1 മുതൽ പ്രതിദിന രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 500 നു മുകളിലാണ്. ജൂലൈ 5 നു ഒരു ദിവസം മാത്രമാണ് രോഗബാധിതരുടെ എണ്ണം 300 ലധികമായി നിന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായ മേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും രോഗബാധ പുതുതായി സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നില്ല. ജൂലൈ 1 നു ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.95 ശതമായിരുന്നു. എന്നാൽ ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി 9.35 ശതമാനമാണ്. ജൂലൈ 1 നു ജില്ലയിൽ 504 പേർക്ക് പുതുഹായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ ഇന്നലെ മാത്രം കോട്ടയം ജില്ലയിൽ 779 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

4430 പേരാണ് നിലവില്‍ കോട്ടയം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ ആകെ 201673 പേര്‍ കോവിഡ് ബാധിതരായി. 195279 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 23238 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.