കോവിഡ്: കോട്ടയം ജില്ലയിൽ രോഗ വ്യാപന തോത് വീണ്ടും ഉയരുന്നു, വീണ്ടും 1000 കടന്നു ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് രോഗ വ്യാപന തോത് വീണ്ടും ഉയരുന്നു. ജില്ലയിൽ ശരാശരി 500 നു മുകളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം സ്ഥിരീകരിച്ചിരുന്നതിൽ നിന്നും ഇന്ന് വീണ്ടും ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം 1000 കടന്നിരിക്കുകയാണ്.

ഇന്ന് മാത്രം ജില്ലയിൽ 1101 പേർക്കാണ് കോട്ടയം ജില്ലയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ശക്തമായി മുന്നോട്ടു കൊണ്ട് പോകുമ്പോഴും രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വരാത്തത് ആശങ്കയുളവാക്കുന്നുണ്ട്. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വന്നിരുന്നു. മെയ് 29 നു ശേഷം ഇന്നാണ് ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 1000 കടക്കുന്നത്. 12.17 ശതമാനമാണ് ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ടി പി ആർ ശരാശരി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചു നാളെ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിക്കും.