അൺലോക്ക് കോട്ടയം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ഇളവുകളും നിയന്ത്രണങ്ങളും നാളെ പുനഃക്രമീകരിച്ചു പ്രഖ്യാപിക്കും.


കോട്ടയം: കോട്ടയം ജില്ലയിലെ തദ്ദേശ സ്ഥാപന മേഖലകളിലെ ഒരാഴ്ച്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് അവലോകനം ചെയ്തു ജില്ലയിലെ ഇളവുകളും നിയന്ത്രണങ്ങളും നാളെ പുനഃക്രമീകരിച്ചു പ്രഖ്യാപിക്കും. ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീയുടെ അധ്യക്ഷതയിൽ ചേരുന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗത്തിൽ തീരുമാനമുണ്ടാകും.

കഴിഞ്ഞ ഒരാഴ്ച്ചത്തെ തദ്ദേശ സ്ഥാപന മേഖലകളിലെ ടി പി ആറിന്റെ അടിസ്ഥാനത്തൽ  ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പരിശോധിച്ച ശേഷമായിരിക്കും മേഖലകൾ തിരിച്ചു ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിക്കുക. നിലവിൽ എ,ബി,സി,ഡി വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.

കൂടുതൽ ഇളവുകൾ അനുവദിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാകും ജില്ലയിലും ഇളവുകളും നിയന്ത്രണങ്ങളും എങ്ങനെയെന്ന് തീരുമാനിക്കുക.