കോട്ടയം ജില്ലയില്‍ 355 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍  355 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  354 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.  പുതിയതായി 3965 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.9 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 157 പുരുഷന്‍മാരും 151 സ്ത്രീകളും  47 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 300 പേര്‍ രോഗമുക്തരായി. 4187 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 200232  പേര്‍ കോവിഡ് ബാധിതരായി. 194507 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ  24207  പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -67

മണിമല-23

മുണ്ടക്കയം-22

ചങ്ങനാശേരി-19

വാകത്താനം-14

പൂഞ്ഞാര്‍-13

കാഞ്ഞിരപ്പള്ളി-11

വാഴപ്പള്ളി, ഏറ്റുമാനൂര്‍-10

കോരുത്തോട്, മാടപ്പള്ളി, കുറവിലങ്ങാട്-9

തൃക്കൊടിത്താനം, പായിപ്പാട്-8

ഈരാറ്റുപേട്ട, ചെമ്പ്, തിടനാട്, കുറിച്ചി-6

കങ്ങഴ, എരുമേലി, കുമരകം, വെള്ളൂര്‍-5

മുളക്കുളം, വൈക്കം, കൂരോപ്പട, പാലാ-4

കടപ്ലാമറ്റം, പുതുപ്പള്ളി, അതിരമ്പുഴ, കാണക്കാരി, കിടങ്ങൂര്‍, പാമ്പാടി-3

തലപ്പലം, കൂട്ടിക്കല്‍, തിരുവാര്‍പ്പ്, മുത്തോലി, ടി.വി പുരം, ഉദയനാപുരം, കരൂര്‍, നെടുംകുന്നം, ചിറക്കടവ്, ഭരണങ്ങാനം, ആര്‍പ്പൂക്കര, പനച്ചിക്കാട്, കൊഴുവനാല്‍, പാറത്തോട്, പള്ളിക്കത്തോട്, മണര്‍കാട്-2

കറുകച്ചാല്‍, രാമപുരം, ഞീഴൂര്‍, അയര്‍ക്കുന്നം, അകലക്കുന്നം, തലയോലപ്പറമ്പ്, പൂഞ്ഞാര്‍ തെക്കേക്കര, മറവന്തുരുത്ത്, വെളിയന്നൂര്‍, കടനാട്, വിജയപുരം, അയ്മനം, കടുത്തുരുത്തി-1