സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരും, കൂടുതൽ ഇളവുകൾ ഇല്ല.


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരും. സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വാരാന്ത്യ ലോക്ക് ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ തുടരും.

മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടില്ല. ഒരാഴ്ചകൂടി നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ബക്രീദിനോടനുബന്ധിച്ചു നൽകിയിരുന്ന ഇളവുകൾ ഇന്ന് അവസാനിക്കും.

ജില്ലകളിലെ തദ്ദേശ സ്ഥാപന മേഖലകൾ കേന്ദ്രീകരിച്ച് ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ 4 വിഭാഗമായി തിരിച്ചു ഇളവുകളും നിയന്ത്രണങ്ങളും നാളെ പ്രഖ്യാപിക്കും.