കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായി തിരിച്ച് കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്പ അറിയിച്ചു. ഓരോ കാറ്റഗറിയിലും പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍, പ്രവര്‍ത്തന സമയം, പാലിക്കേണ്ട കോവിഡ് മുന്‍കരുതലുകള്‍ തുടങ്ങിയവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉത്തരവിലുണ്ട്. രോഗപ്രതിരോധത്തിനായുള്ള ക്രമീകരണങ്ങളോട് ജില്ലയിലെ ഭൂരിഭാഗം വ്യാപാരികളും സഹകരിക്കുന്നുണ്ടെങ്കിലും ചിലര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ അനുവദനീയമായ മൂന്നു പ്രവൃത്തി ദിവസങ്ങളില്‍ അടച്ചിടുന്നതിന് നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.