കോവിഡ് വ്യാപനത്തിലും ജാഗ്രത പാലിക്കാതെ ജില്ലയിലെ ജനങ്ങൾ, മാസ്ക് ധരിക്കാത്തതിന് ജില്ലയിൽ ഇന്നലെ 580 പേർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു.


കോട്ടയം: കോവിഡ് വ്യാപനം കോട്ടയം ജില്ലയിൽ രൂക്ഷമായി തുടരുമ്പോഴും ജാഗ്രത പാലിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തുന്നവരുടെ എണ്ണം ഉയരുന്നു. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച്ച വരുത്തുകയാണ്. ജില്ലയിൽ ഇന്നലെ മാത്രം മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 580 പേർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. 589 പേർക്കെതിരെ സാമൂഹിക അകലം പാലിക്കാഞ്ഞതിനും ജില്ലയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇന്നലെ 429 വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാതിരുന്ന 51 വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും നടപടികൾ സ്വീകരിച്ചു. ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡി. ശില്പ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന കൂടുതൽ കര്ഷണമായേക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.