ഇളവുകളും നിയന്ത്രണങ്ങളും പുനക്രമീകരിക്കും, ജില്ലാ തല കോവിഡ് അവലോകന യോഗം ഇന്ന്.


കോട്ടയം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചു ജില്ലയിലെ ഇളവുകളും നിയന്ത്രണങ്ങളും ഇന്ന് പ്രഖ്യാപിക്കും. ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീയുടെ അധ്യക്ഷതയിൽ ചേരുന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം സ്ഥിതിഗതികൾ വിലയിരുത്തും.

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെയും ജില്ലയിൽ 1000 നു മുകളിലായിരുന്നു പ്രതിദിന രോഗബാധിതരുടെ എണ്ണം. മെയ് 29 നു ശേഷം ഇത് രണ്ടാം തവണയാണ് ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം 1000 കടക്കുന്നത്. ജില്ലയിൽ റെഡ് സോൺ കാറ്റഗറികളിൽ ഉൾപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപന മേഖലകളുട എണ്ണം ഉയരുകയാണ്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്. ഇന്ന് ചേരുന്ന ജില്ലാതല കോവിഡ് അവലോകന യോഗത്തിൽ ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേഖലകൾ തിരിച്ചു ഇളവുകളും നിയന്ത്രണങ്ങളും പുനക്രമീകരിക്കും.