കോട്ടയം ജില്ലയിൽ ഒരു നഗരസഭയും 7 ഗ്രാമപഞ്ചായത്തുകളും കോവിഡ് അതിതീവ്ര വ്യാപന മേഖലയായ റെഡ് സോണിൽ.


കോട്ടയം: ജില്ലയിലെ ഒരാഴ്ച്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ ഒരു നഗരസഭയും 7 ഗ്രാമപഞ്ചായത്തുകളും കോവിഡ് അതിതീവ്ര വ്യാപന മേഖലയായ റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ.

ജൂലൈ 20 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കോട്ടയം ജില്ലയിലെ ഒരു നഗരസഭയും 7 ഗ്രാമപഞ്ചായത്തുകളും കോവിഡ് അതിതീവ്ര വ്യാപന മേഖലയായ റെഡ് സോണിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. മണിമല,ഈരാറ്റുപേട്ട, കൂരോപ്പട,കുറിച്ചി, പായിപ്പാട്,വിജയപുരം,എരുമേലി, ചെമ്പ് എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് ടി പി ആർ ഉയർന്നു നിൽക്കുന്നത്. ടി പി ആർ ഏറ്റവും ഉയർന്നു നിൽക്കുന്നത് മണിമല ഗ്രാമപഞ്ചായത്തിലാണ്. 17.79 ശതമാനമാണ് ഇവിടെ ടി പി ആർ.

ഇന്നലെ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കോവിഡ് അതിതീവ്ര വ്യാപന മേഖലയായ റെഡ് സോണിൽ 8 തദ്ദേശ സ്ഥാപനങ്ങളും സമ്പൂർണ്ണ ലോക്ക് ഡൗൺ മേഖലയിൽ 28 തദ്ദേശ സ്ഥാപനങ്ങളും ഭാഗിക ലോക്ക് ഡൗൺ മേഖലയിൽ 36 തദ്ദേശ സ്ഥാപനങ്ങളുമാണുള്ളത്. ഇളവുകൾ കൂടുതലായി ലഭ്യമാകുന്ന ഗ്രീൻ സോണിൽ 5 തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണുള്ളത്. ജില്ലയിൽ കോവിഡ് രോഗവ്യാപനം ഉയർന്നു നിൽക്കുകയാണെന്ന് ഈ കണക്കുകളിൽ നിന്നും അനുമാനിക്കാം. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗത്തിൽ ടി പി ആർ വിഭാഗീകരണം അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചു ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിക്കും.