തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രതിവാര കോവിഡ് അവലോകന യോഗം ഇന്ന് വൈകിട്ട് ചേരും. രോഗവ്യാപന മേഖലകളെ മൈക്രോ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മറ്റു മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയുണ്ട്.
സംസ്ഥാനത്തെ വാരാന്ത്യ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലുള്ള വിഭാഗീകരണം പുനഃക്രമീകരിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. അന്തിമ തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ ഉണ്ടാകും.