കോവിഡ് വാക്സിനേഷൻ മെഗാ ഡ്രൈവുമായി പാലാ മാർ സ്ലീവാ മെഡിസിറ്റി.


പാലാ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കരുതലിന്റെ കവചം തീർത്തു കോവിഡ് വാക്സിനേഷൻ മെഗാ ഡ്രൈവുമായി പാലാ മാർ സ്ലീവാ മെഡിസിറ്റി. ഞായറാഴ്ച്ച രാവിലെ 10 മുതൽ 4 മണി വരെ മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്നും വാക്സിൻ സ്വീകരിക്കാവുന്നതാണ്. വാക്സിൻ എടുക്കാൻ COWIN പോർട്ടൽ വഴി പൊതുജനങ്ങൾക്ക് ഇന്ന് വൈകുന്നേരം 4 മണി മുതൽ സ്ലോട്ടുകൾ ബുക്ക് ചെയ്യാവുന്നതാണ്. സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഞായറാഴ്ച്ച ഉണ്ടായിരിക്കുന്നതാണ്. COWIN പോർട്ടൽ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതിനായി https://www.cowin.gov.in/ ൽ ലോഗിൻ ചെയ്തതിനു ശേഷം 686584 എന്ന പിൻ കോഡ് ഉപയോഗിച്ച് സെർച്ച് ചെയ്ത് മാർ സ്ലീവാ മെഡിസിറ്റി പാലാ സെലക്ട് ചെയ്യുക. 700 രൂപയാണ് വാക്സിന്റെ വില.