ചങ്ങനാശ്ശേരി: ഇരുചക്ര വാഹന യാത്രികർക്ക് മരണക്കെണിയൊരുക്കി എം സി റോഡിൽ വാഴപ്പള്ളി മതുമൂല സെന്റ്. തെരേസാസ് സ്കൂളിന് മുൻപിൽ രൂപപ്പെട്ടിരിക്കുന്ന കുഴി. ഇതിനോടകം തന്നെ നിരവധി ഇരുചക്ര വാഹനങ്ങളാണ് കുഴിയിൽ വീണു അപകടം ഉണ്ടായിരിക്കുന്നത്. മഴ ശക്തമാകുന്നതോടെ വെള്ളം നിറഞ്ഞു റോഡിലെ കുഴി കാണാതാകുന്നതോടെ അപകടത്തിന്റെ വ്യാപ്തി വർധിച്ചേക്കാം. വാഹനാപകടത്തിൽ ഒരു ജീവൻ പൊലിയുന്നതിനു മുൻപ് കുഴി നികത്തി ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചിത്രം: വിനിൽ.