കോട്ടയം: കട ബാധ്യതയെ തുടർന്ന് കോട്ടയം കല്ലറയിൽ വാഹന ഉടമ ആത്മഹത്യ ചെയ്തു. കല്ലറ പെരുന്തുരുത്ത് വിജയവിലാസത്തിൽ വി.മോഹനൻ (50) ആണ് വെള്ളിയാഴ്ച്ച ഉച്ചയോടെ ആത്മഹത്യ ചെയ്തത്.
സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന വാഹനത്തിന്റെ ഉടമയായിരുന്നു ഇദ്ദേഹം. ടെമ്പോ ട്രാവലർ വാഹനമായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ അടച്ചതും മറ്റു ഓട്ടം ലഭിക്കാതെയും ആയതോടെ വാഹനത്തിന്റെ തിരിച്ചടവുകൾ മുടങ്ങിയിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ വാഹന ഉടമയ്‌ക്കെതിരെ ബാങ്ക് കേസ് നൽകിയിരുന്നു.