തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ദീർഘനാൾ നീട്ടാനാകില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ അവലോകനം ചെയ്യാൻ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
നിലവിൽ ജില്ലകളിൽതദ്ദേശ സ്ഥാപന മേഖലകളിലെ ഒരാഴ്ച്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ടി പി ആർ വിഭാഗീകരണത്തിനു പകരം പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ കളക്ടർമാർക്ക് കൂടുതൽ അധികാരം നൽകിയേക്കും. ഇക്കാര്യത്തിൽ വിശദമായ പഠനം നടത്തി ബുധനാഴ്ച്ച റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.