കോട്ടയം: കോട്ടയം ജില്ലയിൽ ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം രണ്ടു ലക്ഷം കടന്നു. ജില്ലയിൽ ഇതുവരെ 200232 പേരാണ് കോവിഡ് രോഗബാധിതരായത്. 2020 മാർച്ച് മാസം പത്താം തീയതിയാണ് കോട്ടയം ജില്ലയിൽ ആദ്യമായി കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. 2 പേർക്കായിരുന്നു ജില്ലയിൽ അന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
കോട്ടയം ജില്ലയിൽ രോഗബാധിതരായവരിൽ 194507 പേർ രോഗമുക്തി നേടി. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഞായറാഴ്ച്ച വരെ ജില്ലയിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞത് 572 പേരാണ്. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്ന ജില്ലകളിൽ പത്താമതാണ് കോട്ടയം. 4187 പേരാണ് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത്. 24207 പേർ ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.