കോട്ടയം ജില്ലയില്‍ 779 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 774 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ച് പേർ രോഗബാധിതരായി. പുതിയതായി 8323 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.35 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 329 പുരുഷന്മാരും 336 സ്ത്രീകളും 114 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 497 പേര് രോഗമുക്തരായി. 4430 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 201673 പേര് കോവിഡ് ബാധിതരായി. 195279 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 23238 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-113
അകലക്കുന്നം-64
പനച്ചിക്കാട്-47
ചങ്ങനാശേരി-31
പായിപ്പാട്-29
മാടപ്പള്ളി-27
ഈരാറ്റുപേട്ട-25
പൂഞ്ഞാര്‍, മുളക്കുളം-23
എരുമേലി,പാമ്പാടി-22
കുമരകം, മുണ്ടക്കയം-16
കറുകച്ചാല്‍-15
വെള്ളൂര്‍, കുറിച്ചി-13
വാഴപ്പള്ളി-12
പുതുപ്പള്ളി, നീണ്ടൂര്‍, തൃക്കൊടിത്താനം, കിടങ്ങൂര്‍, അയ്മനം, പാലാ-11
അയര്‍ക്കുന്നം-10
ഞീഴൂര്‍, തിടനാട്-9
വാകത്താനം-8
എറ്റുമാനൂര്‍, വൈക്കം, കടനാട്, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, മറവന്തുരുത്ത്-7
വിജയപുരം, മരങ്ങാട്ടുപിള്ളി, തീക്കോയി, കരൂര്‍, ആര്‍പ്പൂക്കര-6
കല്ലറ, മുത്തോലി, ഉദയനാപുരം, മാഞ്ഞൂര്‍, നെടുംകുന്നം, കടപ്ലാമറ്റം, കൂരോപ്പട, തിരുവാര്‍പ്പ്-5
വാഴൂര്‍, അതിരമ്പുഴ, പൂഞ്ഞാര്‍ തെക്കേക്കര, കാണക്കാരി, തലയോലപ്പറമ്പ്, മീനടം-4
കൊഴുവനാല്‍, പള്ളിക്കത്തോട്, കടുത്തുരുത്തി, മണര്‍കാട് - 3
വെച്ചൂര്‍, കങ്ങഴ, മണിമല, കോരുത്തോട്, മേലുകാവ്, ടി.വി പുരം
രാമപുരം, ചെമ്പ്, പാറത്തോട്-2
തലപ്പലം, ഉഴവൂര്‍-1