കോട്ടയം ജില്ലാ പഞ്ചായത്ത് കാർഷിക യന്ത്രവത്ക്കരണ പദ്ധതി: കൊയ്ത്തുമെതി യന്ത്രത്തിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി നിര്‍വ്വ


കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് കാർഷിക യന്ത്രവത്ക്കരണ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്‍റെ 2020 -21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ കൊയ്ത്തുമെതി യന്ത്രത്തിന്‍റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 നു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ നിര്‍മ്മല ജിമ്മി നിര്‍വ്വഹിച്ചു.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ മഞ്ജു സുജിത് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റ്റി.എസ് ശരത് മുഖ്യ പ്രഭാഷണം നടത്തി. വെളളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ലൂക്ക് മാത്യു, വൈസ് പ്രസിഡന്‍റ ജയ അനില്‍്, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. കോട്ടയം ജില്ലയിലെ വെളളൂര്‍ ഗ്രാമപഞ്ചായത്തിലെ മേവെളളൂര്‍ പാടശേഖരത്തില്‍ ബിനോയ് പി കെ എന്ന കര്‍ഷകന്‍റെ 10 ഏക്കറോളം വരുന്ന വിരിപ്പ് കൃഷി ചെയ്ത പാടത്താണ് കൊയ്ത്തുമെതിയന്ത്രത്തിന്‍റെ ഉദ്ഘാടനം നടത്തിയത്.

ചടങ്ങിൽ സുമേഷ് കുമാര്‍ റ്റി, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (കൃഷി) സ്വാഗതം ആശംസിച്ചു. മുഹമ്മദ് ഷെറീഫ്, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (കൃഷി) നന്ദി രേഖപ്പെടുത്തി. വൈക്കം കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍, വെള്ളുര്‍ കൃഷി ഓഫീസര്‍, കൃഷി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കൃഷി എഞ്ചിനീയര്‍മാര്‍, മേവെളളൂര്‍ പാടശേഖര സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.