ഗൂഗിൾ വഴി വിളിയെത്തി, മണിമലയിൽ നിന്നും കൊക്കോ അമേരിക്കയിലേക്ക്, മണിമലയിലെ കൊക്കോ സഹകരണ സംഘത്തിനു അഭിമാന നിമിഷം.


മണിമല: മണിമലയിൽ നിന്നും കൊക്കോ ആഗോള വിപണിയിലേക്കെത്തിയ സന്തോഷത്തിലും അഭിമാനത്തിലുമാണ് മണിമലയിലെ കർഷകരും ഒപ്പം കൊക്കോ സഹകരണ സംഘവും. കൊക്കോ കയറ്റുമതിക്ക് ഇടനില നിന്നതാകട്ടെ ഗൂഗിളും. അമേരിക്കൻ കമ്പനി ഗൂഗിളിൽ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മണിമലയിലെ കൊക്കോ സഹകരണ സംഘവുമായി ബന്ധപ്പെട്ടത്.

മികച്ച രീതിയിൽ ഗുണമേന്മയാർന്ന കൊക്കോ ഉത്പാദിപ്പിച്ചു സംഭരിക്കുന്ന സ്ഥാപനങ്ങൾ കമ്പനി ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് മണിമലയ്ക്ക് ഈ ഭാഗ്യം കൈവന്നത്. വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച സഹകരണ സംഘം ഇന്നും വിജയത്തിന്റെ പാതയിലാണ്. 6 മാസങ്ങൾക്ക് മുൻപാണ് കൊക്കോ സാമ്പിൾ അമേരിക്കയിലെ കമ്പനിക്ക് അയച്ചു നൽകിയത്.

വിളവ് കൂടുതലുള്ള കൊക്കോ തൈകൾ സംഘത്തിലൂടെ വിതരണം ചെയ്യുന്നുണ്ട്. സംഘത്തിന് ലഭിച്ച ഓർഡറിൻപ്രകാരം കൊക്കോ മുംബയിൽ നിന്നും കപ്പൽ മാർഗ്ഗം അമേരിക്കയിലേക്ക് അയച്ചു. വ്യാപാരം വിജയം കണ്ടാൽ ഇടനിലക്കാരിലാതെ കൊക്കോ കയറ്റുമതി ചെയ്യാനും കർഷകർക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്നും കർഷകർ പറഞ്ഞു.