മുണ്ടക്കയത്ത് വ്യാപാര സ്ഥാപനങ്ങൾക്ക് തീ പിടിച്ചു, 2 കടകൾ പൂർണ്ണമായും കത്തി നശിച്ചു.


മുണ്ടക്കയം: മുണ്ടക്കയത്ത് വ്യാപാര സ്ഥാപനങ്ങൾക്ക് തീ പിടിച്ചു. മുണ്ടക്കയം ബസ്സ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന 2 വ്യാപാര സ്ഥാപനങ്ങളാണ് പൂർണ്ണമായും അഗ്നിക്കിരയായത്. മുണ്ടക്കയം ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന ടൗൺ ബേക്കറി, എ ആർ ഗാർമെൻറ്സ് എന്നീ സ്ഥാപനങ്ങളാണ് തീ പിടിത്തത്തിൽ കത്തി നശിച്ചത്.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. രണ്ടു വ്യാപാര സ്ഥാപനങ്ങളിലെയും സാധന സാമഗ്രികൾ പൂർണ്ണമായും അഗ്നിക്കിരയായി. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പീരുമേട് എന്നീ മേഖലകളിൽ നിന്നുള്ള അഗ്നി രക്ഷാ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. 3 അഗ്നി രക്ഷാ യൂണിറ്റുകൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ അണച്ചത്. രണ്ടു വ്യാപാറ സ്ഥാപനങ്ങളിലൂടെ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.