കുമാരനല്ലൂര്‍ കമ്യൂണിറ്റി ഹാളില്‍ പുതിയ വാക്‌സിനേഷന്‍ കേന്ദ്രം, ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം 84 ആയി.


കോട്ടയം: കുമാരനല്ലൂരിലെ കമ്യൂണിറ്റി ഹാളില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം അനുവദിച്ചു. ഇന്നു മുതല്‍ ഇവിടെ കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കും. ഇതോടെ ജില്ലയിലെ ആകെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 84 ആയി. രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഇവിടെ വാക്‌സിന്‍ നല്‍കുകയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.

ഈ കേന്ദ്രത്തിലും രണ്ടാം ഡോസ് സ്വീകരിക്കാന്‍ എത്തേണ്ടവര്‍ക്ക് ഇതു സംബന്ധിച്ച എസ്.എം.എസ് സന്ദേശം ലഭിക്കും. അടുത്ത ഘട്ടത്തില്‍ 18 വയസിനു മുകളിലുള്ളവര്‍ക്കുള്ള ഒന്നാം ഡോസ് വാക്‌സിനേഷനും കുമാരനല്ലൂര്‍ കേന്ദ്രത്തില്‍ ആരംഭിക്കും എന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.