കൊറോണയെ പേടിക്കാതെ എ സി ബസ്സിൽ ഇനി ധൈര്യമായി യാത്ര ചെയ്യാം, അണുനശീകരണത്തിൽ പുത്തൻ കണ്ടുപിടുത്തവുമായി കോട്ടയം സ്വദേശികളായ അധ്യാപകർ.


കോട്ടയം: കോവിഡ് വ്യാപനത്തിന്റെ ഭീതി ഇപ്പോഴും നമ്മെ വിട്ടൊഴിഞ്ഞിട്ടില്ല. കോവിഡ് പേടി കാരണം കൂടുതലാളുകളും ഇപ്പോൾ പൊതു യാത്രാ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പേടിയോടെയാണ്. തണുത്ത പ്രതലങ്ങളിൽ കോവിഡ് രോഗാണു തങ്ങി നിൽക്കാനുള്ള സാധ്യത കൂടുതലാണെന്ന തിരിച്ചറിവിൽ വ്യാപാര സ്ഥാപനങ്ങളിലും വാഹനങ്ങളിലും എ സി പ്രവർത്തിപ്പിക്കുന്നത് കരുതലോടെയാണ്. ഇതോടെ ദീർഘദൂര എ സി ബസ്സുകളിൽ യാത്ര ചെയ്യാൻ ഇപ്പോൾ യാത്രക്കാർക്കും പേടിയുണ്ട്. എന്നാൽ കൊറോണയെ പേടിക്കാതെ എ സി ബസ്സിൽ ഇനി ധൈര്യമായി യാത്ര ചെയ്യാനുള്ള സംവിധാനം ഒരുക്കുകയാണ് കോട്ടയം സ്വദേശികളായ രണ്ടു അധ്യാപകർ. അണുനശീകരണത്തിൽ പുത്തൻ കണ്ടുപിടുത്തവുമായി മാതൃകയാകുന്ന കോട്ടയം സ്വദേശികളായ ഈ അധ്യാപകർ. ഇവർ സ്വന്തമായി വികസിപ്പിച്ചെടുത്ത അണുനശീകരണ സംവിധാനം ആദ്യമായി പങ്കുവെച്ചത് പ്രമുഖ ഓട്ടോ വ്ലോഗറും കോട്ടയം സ്വദേശിനിയുമായ ആതിര മുരളിയാണ്. മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിക്കുന്ന വീഡിയോ ആതിരയുടെ യൂടൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. ബസുകളിലെ കോവിഡ് അണുനശീകര സംവിധാനത്തിനായി പ്യൂറോസോൾ എന്ന ഡിവൈസ് കണ്ടുപിടിച്ചിരിക്കുകയാണ് അദ്ധ്യാപകരായ ടോണി ജോസഫും ഷാജി ജേക്കബ്ബും. നിലവിൽ രണ്ടു ദീർഘദൂര ബസ്സുകളിലാണ് ഈ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. കൈറോസ് എറണാകുളം-കോയമ്പത്തൂർ സെമിസ്ലീപ്പർ എ സി ബസ്സിലും കോട്ടയം-കാസർഗോഡ് സർവ്വീസ് നടത്തുന്ന യു ബി സി, എ സി ബസ്സിലുമാണ് ഇപ്പോൾ ഈ ഡിവൈസ് സജ്ജമാക്കിയിരിക്കുന്നത്. 99.9 ശതമാനം കൊറോണ വൈറസുകളെയും മറ്റു വൈറസുകളെയും ഫിൽറ്റർ ചെയ്തു നശിപ്പിക്കുന്ന സംവിധാനമാണ് ഈ ഡിവൈസിൽ ഉള്ളത്. എയർകണ്ടീഷൻ സിസ്റ്റത്തിൽ കണക്റ്റ് ചെയ്യുന്ന ഡിസൈൻഫെക്ഷൻ സിസ്റ്റമാണ് പ്യൂറോസോൾ. ബസ്സിൽ മാത്രമല്ല മെട്രോയിലും ട്രെയിനുകളിലും സ്ഥാപനങ്ങളിലും ഇത് യഥേഷ്ടം സജ്ജമാക്കാവുന്നതാണ്. ഒരു വർഷത്തിലധികമായുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തതെന്ന് ഇരുവരും പറഞ്ഞു. 

കൂടുതൽ വിവരങ്ങൾക്ക്:

Door No . 267/425,

Ottaplakkal Building,

Chingavanam,

Kottayam - 686531,

Kerala, India 

7740 90 7740 

http://www.pureosoul.com 

support@wattsays.com