തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് പെരുമ്പാമ്പിന്റെ കടിയേറ്റു, കടിയേറ്റത് വനം വകുപ്പിന് കൈമാറാൻ ചാക്കിലാക്കുന്നതിനിടെ.


പാലാ: തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് പെരുമ്പാമ്പിന്റെ കടിയേറ്റു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്ജിനാണ് പെരുമ്പാമ്പിന്റെ കടിയേറ്റത്. തിടനാട് കോലൊതുക്കാവിൽ വെച്ച് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

പെരുമ്പാമ്പിനെ വനം വകുപ്പിന് കൈമാറാൻ ചാക്കിലാക്കുന്നതിനിടെയാണ് വിജി ജോർജ്ജിന് കടിയേറ്റത്. ആദ്യം പാലാ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.