ചങ്ങനാശ്ശേരിയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മാമ്മൂട് ചൂരനോലി പള്ളിക്കുന്നേല്‍  അജിത് (22) ആണ് മരിച്ചത്. ചങ്ങനാശ്ശേരി വാഴൂര്‍ റോഡില്‍ മാമ്മൂടിനു സമീപം കൊച്ചുറോഡിൽ ആണ് അപകടം ഉണ്ടായത്. ഇന്ന് രാത്രി 7 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജിത്തിനെ അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ആദ്യം ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും തുടർന്ന് ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.