കോവിഡ് കോട്ടയം അൺലോക്ക്: ജില്ലയിൽ മുഴുവനും അനുവദനീയമായ പ്രവർത്തനങ്ങൾ ഏതൊക്കെയെന്നു പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ഉത്തരവിറക്കി.


കോട്ടയം: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന മേഖലകളെ 4 വിഭാഗങ്ങളായി തരംതിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ജില്ലയിൽ മുഴുവനും അനുവദനീയമായ പ്രവർത്തനങ്ങൾ ഏതൊക്കെയെന്നു പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഉത്തരവിറക്കി. 

ഇളവുകൾ ഇങ്ങനെ:

*വ്യവസായിക, കാർഷിക നിർമ്മാണ പ്രവർത്തനങ്ങൾ, ക്വാറി ഉൾപ്പെടെ പ്രവർ ത്തിക്കാവുന്നതാണ്. ഇതിലേയ്ക്കാവശ്യമായ തൊഴിലാളികൾ, മറ്റ് ജീവനക്കാർ എന്നിവർക്ക് യാത്ര അനുവദനീയമാണ്.

*അസംസ്കൃത സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ (പാക്കെജിംഗ് മെറ്റീരിയൽ ഉൾപ്പെടെ) രാവിലെ 7 മുതൽ വൈകുന്നേരം 8 വരെ പ്രവർത്തിക്കാവുന്നതാണ്.

*കെട്ടിട നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകുന്നേരം 8 വരെ പ്രവർത്തിക്കാവുന്നതാണ്.

*അവശ്യസാധനങ്ങൾ വിൽക്കുന്ന താഴെ ചേർത്തിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം 8 വരെ പ്രവർത്തിക്കാവുന്നതാണ്.

*ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ

*റേഷൻ കടകൾ 

*പലചരക്ക് കടകൾ

*പാലും പാൽ ഉല്പന്നങ്ങളും വിൽക്കുന്ന കടകൾ 

*പഴം, പച്ചക്കറി കടകൾ

*മത്സ്യ മാംസ വിപണനം

*കാലിത്തീറ്റ, കോഴിത്തീറ്റ കടകൾ

*ബേക്കറികൾ

*അവശ്യജീവനക്കാരെ ഉപയോഗിച്ച് ഓഫീസുകൾ പ്രവർത്തനാനുമതി ഉള്ള കേന്ദ്ര-സംസ്ഥാന സർക്കാർ

*പ്രതിരോധം 

*ആരോഗ്യം

*കേന്ദ്ര സേന

*ട്രഷറി

*പെട്രോളിയം / എൽ.പി.ജി സേവനങ്ങൾ

*വൈദ്യുതി ഉല്പാദനം, വിതരണം

*പോസ്റ്റൽ വകുപ്പും പോസ്റ്റ് ഓഫീസുകളും

*നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ 

*കാലാവസ്ഥ പ്രവചനവുമായി ബന്ധപ്പെട്ട ഏജൻസികൾ 9.

*ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യ

*ഇന്ത്യൻ മെറ്റിരിയോളജിക്കൽ ഡിപ്പാർട്ട്മെൻറ്

*സെൻട്രൽ വാട്ടർ കമ്മീഷൻ  

*എയർപോർട്ട് / സി പോർട്ട് / റെയിൽവെ

*തൊഴിൽ വകുപ്പ്

*റീജിയണൽ പാസ്പോർട്ട് ഓഫീസ്

*ഇ.എസ്.ഐ.

*റവന്യൂ

*തദ്ദേശ സ്വയംഭരണം

*ഫുഡ് & സിവിൽ സപ്ലൈസ്

*വ്യവസായം  

*കേരള ഐ.റ്റി മിഷൻ

*ജലസേചനം

*മൃഗസംരക്ഷണം

*സാമൂഹ്യനീതി വകുപ്പ്  

*ഇൻഷുറൻസ് മെഡിക്കൽ സർവ്വീസ്

*പോലീസ്

*എക്സൈസ്

*ഹോം ഗാർഡ്സ്

*സിവിൽ ഡിഫൻസ്

*ഫയർ & റെസ്ക്യ്

*ഡിസാസ്റ്റർ മാനേജ്മെൻറ്  

*വനം, വന്യജീവി

*ജയിൽ വകുപ്പ്

*സാനിറ്റേഷൻ  

*ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്

*ട്രാൻസ്പോർട്ട് വകുപ്പ്

*വനിതാ ശിശു വികസനം

*ക്ഷീരവികസനം  

*നോർക്ക

*രജിസ്ട്രേഷൻ  

*ലോട്ടറി വകുപ്പ്

*അക്കൗണ്ടൻറ് ജനറൽ ഓഫീസ് 

*മെഡിക്കൽ സ്റ്റോറുകൾ, ഡിസ്പെൻസറികൾ, മെഡിക്കൽ സാമഗ്രികൾ വിൽക്കുന്ന കടകൾ, മെഡിക്കൽ ലാബോറട്ടറികൾ, ആശുപത്രികളുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ

*പെട്രോൾ പമ്പുകൾ, എൽ.പി.ജി. സേവനങ്ങൾ

*കോൾഡ് സ്റ്റോറേജുകൾ, വെയർ ഹൗസുകൾ

*പ്രൈവറ്റ് സെക്യൂരിറ്റി സർവ്വീസ് 

*കേബിൾ, ഡി.റ്റി.എച്ച്. സർവ്വീസ്

*ടെലികമ്മ്യൂണിക്കേഷൻ, ഇൻറർനെറ്റ്, കേബിൾ സർവ്വീസ്

*ഐ.ടി. അനുബന്ധ സ്ഥാപനങ്ങൾ

*പ്രിൻറ്/ഇലക്ട്രോണിക്/സോഷ്യൽ മീഡിയ

*കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികൾ

*ഇ-കോമേഴ്സ്, അവയുടെ വാഹനങ്ങൾ

*വാഹന വർക്ക്ഷോപ്പുകളും അനുബന്ധ സേവനങ്ങളും 

*മത്സ്യബന്ധനം

*പാലിയേറ്റീവ് കെയർ സേവനങ്ങൾ

*മാലിന്യ സംസ്കരണം

*കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മാസ്ക്, സാനിറ്റൈസർ, പി.പി.ഇ. കിറ്റ്, എന്നിവയുടെ ഉല്പാദനവും വിതരണവും.

*കള്ള് ഷാപ്പുകൾ (പാഴ്സൽ സർവ്വീസുകൾ മാത്രം) 

*പ്രകൃതിദത്ത റബ്ബറിൻറെ വില്പനയും ഗതാഗതവും

*ടാക്സികളും ഓട്ടോറിക്ഷകളും (എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും, വാക്സിനേഷൻ, ആശുപത്രി ആവശ്യങ്ങൾക്ക്, അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് മാത്രം). ടാക്സികളിൽ ഡ്രൈവറും 3 യാത്രക്കാരും ഓട്ടോറിക്ഷകളിൽ ഡ്രൈവറും 2 യാത്രക്കാരും അനുവദനീയമാണ്. കുടുംബാംഗങ്ങളാണെങ്കിൽ നിയന്ത്രണം ബാധകമല്ല.

*ഇലക്ട്രിക്കൽ, പ്ലംബിംഗ്, ലിഫ്റ്റ്, എ.സി മെക്കാനിക്കുകൾക്ക് വീടുകളിൽ ചെന്ന് സർവ്വീസ് നടത്താവുന്നതാണ്. 

*മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ

*കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള യാത്രാ സൗകര്യം

*കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള തൊഴിലുറപ്പ് ജോലികൾ 

*അഡ്വക്കേറ്റുമാരുടെ ഓഫീസും അവരുടെ ജീവനക്കാർക്കും കോടതിയിൽ physical sitting ഉള്ള ദിവസങ്ങളിൽ പ്രവർത്തിക്കാവുന്നതാണ്. (കാറ്റഗറി ഡി ഒഴിച്ച്) 

*ആർ.ഡി കളക്ഷൻ ഏജൻറ്സ് 

*വെട്ടുകല്ല് നിർമ്മാണം, ട്രാൻസ്പോർട്ടേഷൻ

*പൊതുഗതാഗതം (കെ.എസ്.ആർ.ടി.സി, സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ) കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ആവശ്യാനുസരണം നടത്താവുന്നതാണ്. എന്നാൽ ഡി കാറ്റഗറിയിൽപ്പെട്ട സ്ഥലങ്ങളിൽ സ്റ്റോപ്പുകൾ അനുവദനീയമല്ല.

*ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാവുന്നതാണ്.

*പൊതുപരിപാടികളിൽ ആൾക്കൂട്ടങ്ങൾ യാതൊരു കാരണവശാലും അനുവദനീയമല്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പരമാവധി 20 പേരെ ഉൾപ്പെടുത്തി നടത്താവുന്നതാണ്.

*കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടത്തുന്ന പൊതുപരീക്ഷകൾ, സ്പോർട്ട്സ് സെലക്ഷൻ ട്രയൽസ് അടക്കം ശനി,ഞായർ ദിവസങ്ങളിലുൾപ്പടെ അനുവദനീയമാണ്.

*കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിങ് നടത്താം.

*വിനോദ പരിപാടികൾ, ഇൻഡോർ പ്രോഗ്രാമുകൾ എന്നിവ അനുവദനീയമല്ല.

*ടൂറിസം എ,ബി കാറ്റഗറിയിൽ മാത്രം അനുവദനീയം.