തിരുവോണനാളിൽ സെൽഫിയിലും ഫോട്ടോഷൂട്ടിലും സൂപ്പർ ഹിറ്റായി കോട്ടയത്തിന്റെ ആമ്പൽ വസന്തം.


കോട്ടയം: തിരുവോണ നാളിന്റെ ആഘോഷവും കുടുംബസമേതവും സുഹൃത്ത് കൂട്ടായ്മകളും ഒരുമിച്ചൊരു അവധി ദിനത്തിൽ ഒന്നിച്ചതിന്റെ ആഘോഷ നിമിഷങ്ങളായിരുന്നു ഇന്ന് കോട്ടയത്തിന്റെ പിങ്ക് വസന്തം സഞ്ചാരികൾക്ക് സമ്മാനിച്ചത്. കോവിഡ് തീർത്ത പ്രതിസന്ധികളിൽ കഴിഞ്ഞ വർഷം ആമ്പൽ വിസ്മയം കാണാൻ അനുമതി ഉണ്ടായിരുന്നില്ല. മലരിക്കലിലെ നോക്കെത്താ ദൂരം പടർന്നു കിടക്കുന്ന  ആമ്പൽപ്പാടങ്ങളിലെ വിസ്മയ കാഴ്ചകൾ കാണാനായി രാവിലെ മുതൽ സഞ്ചാരികളുടെ തിരക്കായിരുന്നു. ആമ്പൽ പൂക്കൾ കാണാനും വള്ളത്തിൽ സഞ്ചരിച്ചു വിസ്മയ കാഴ്ചകളെ തലോടി നയനാനന്ദകരമാക്കാനും സഞ്ചാരികൾ ഇന്ന് കൂടുതലായി എത്തിയിരുന്നു. തിരുവോണനാളിൽ സെൽഫിയിലും ഫോട്ടോഷൂട്ടിലും സൂപ്പർ ഹിറ്റായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് കോട്ടയത്തിന്റെ ആമ്പൽ വസന്തം. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു സഞ്ചാരികൾക്ക് കാഴ്ചകൾ കാണുന്നതിനും വള്ളത്തിൽ യാത്ര ചെയ്യുന്നതിനും അനുമതി നൽകിയിരുന്നു.